ഞങ്ങളെക്കുറിച്ച്



മലയാളഭാഷയെ സ്നേഹിക്കുന്നവരുടെയും അതിന്റെ തനിമ നിലനിർത്തണമെന്ന് ആഗ്രഹിക്കുന്നരുടെയും ഒരു കൂട്ടായ്മയാണു് മലയാളം.കോം. ഭാഷയെയും വിഷയങ്ങളെയും ഗൗരവത്തോടെ സമീപിക്കുന്നവരുടെ ഒരു കേന്ദ്രം. വായനക്കാരും എഴുത്തുകാരുമാണിതിന്റെ ശക്തി. സമ്പന്നമായ ഒരു ചരിത്രവും, ഉദാത്തമായ ഒരു സംസ്കാരവും, മോഹിപ്പിക്കുന്ന ഒരു ഭൂമിശാസ്ത്രവും ഉള്ള കേരളത്തിൽ വിഷയങ്ങൾക്ക്‌ ദാരിദ്ര്യം ഉണ്ടാകാൻ സാധ്യതയില്ല. അതിനോട്‌ ഭാരതവും ലോകവും കൂടി ചേർന്നാലോ വിഷയങ്ങളുടെ ഒരു മഹാപ്രവാഹമായിരിക്കും നിങ്ങൾ കാണുക. അതിലൊരു വിഷയം നിങ്ങൾക്ക്‌ ഇഷ്ടമായിരിക്കും. അതിനെക്കുറിച്ച്‌ എഴുതി ഞങ്ങൾക്ക്‌ അയച്ചുതരിക.

സഹകരണം പ്രതിക്ഷിച്ചുകൊണ്ട്‌,
മലയാളം.കോം പ്രവർത്തകർ.